banner

മുടി കൊഴിച്ചില്‍ കൂടുന്നുണ്ടോ?; ബദാം എണ്ണയും ഒലിവ് ഓയിലും പരിക്ഷിക്കൂ

മുടി കൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുര്‍വേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകള്‍ മികച്ചതാണ്. വിശ്വസിച്ച്‌ ഉപയോഗിക്കാന്‍ പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ തന്നെയാണ് നല്ലത്.

ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്‍ ഒന്നാമത് നില്‍ക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ മികച്ചതാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി കിളിര്‍പ്പിക്കാനുമുള്ള കരുത്ത് ആവണക്കെണ്ണയ്ക്കും ഉണ്ട്. മുടി തഴച്ച് വളരാന്‍ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് താരന്‍ തടയും. കര്‍പ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാന്‍ സഹായിക്കും.


Post a Comment

0 Comments