banner

കേരളം ലഹരിവിൽപനയുടെ തലസ്ഥാനമായി മാറുന്നു; വിമർശിച്ച് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം ലഹരിവിൽപനയുടെ തലസ്ഥാനമായി മാറുന്നുവെന്നും ലോട്ടറിയും മദ്യവും മതിയെന്ന് കേരളം തീരുമാനിച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. ഇത് ലജ്ജാകരമായ സാഹചര്യമാണ്. യുവാക്കൾക്ക് ജോലി ഇല്ലെന്നും ജനങ്ങളുടെ പണമാണ് പാർട്ടിചെലവിന് ഉപയോഗിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.

യൂണിവേഴ്സിറ്റികളിലെ വി.സി നിയമനം ഗവർണറുടെ അധികാരമാണെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. തന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം. മന്ത്രിമാരെ നിയമിച്ചത് താനാണ്. ആ മന്ത്രിമാരാണ് ഇപ്പോൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണറെ വിമർശിക്കാൻ നിയമമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഗവർണറുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരും നിക്ഷേപം നടത്തുന്നില്ല. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിൽ വിദ്യാർഥികൾ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോവുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments