banner

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; മുംബൈ സിറ്റിക്ക് ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയം


കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി മഞ്ഞപ്പടയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

21-ാം മിനിറ്റില്‍ മെഹ്താബ് സിംഗാണ് മുംബൈയ്ക്കായി ആദ്യ ഗോള്‍ നേടിയത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹോര്‍ഗെ പെരേര ഡയസ് 31-ാം മിനിറ്റില്‍ മുംബൈയ്ക്കായി രണ്ടാം ഗോള്‍ നേടി.

ബോള്‍ പൊസഷനടക്കം കളിയുടെ സമസ്ത മേഖലകളിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. നിലവില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട.

Post a Comment

0 Comments