banner

കോണ്‍ഗ്രസിനെ ഇനി ഖര്‍ഗെ നയിക്കും; വന്‍ ഭൂരിപക്ഷത്തോടെ വിജയം

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖര്‍ഗെയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. എഐസിസി ആസ്ഥാനത്ത് പൂർത്തിയായ വോട്ടെണ്ണലിനൊടുവിലാണ് വ്യക്തമായ ഭൂരിപക്ഷത്തിൽ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിജയം നേടിയത്. വിജയ വാർത്ത അറിയുന്നതിന് മുൻപ് തനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങിയിരുന്നു. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്.

Post a Comment

0 Comments