banner

കിളികൊല്ലൂർ പൊലീസ് ക്രൂരത: കേസ് പരി​ഗണിച്ച മജിസ്ട്രേറ്റിനെതിരെയും സ്വതന്ത്ര പരാതി

കൊല്ലം : കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് അകാരണമായി മർദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിടയ്ക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിതിരെ സ്വതന്ത്ര പരാതി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് എന്ന സംഘടനയാണ് കേസ് പരിഗണിച്ച മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് രേഖാമൂലം പരാതി സമർപ്പിച്ചത്. ( Killikollur police beating Complaint against Magistrate ).

പൊലീസ് കസ്റ്റഡിയില്‍ നിന്ന് മര്‍ദ്ദനമേറ്റതായി സഹോദരങ്ങൾ മജിസ്ട്രേറ്റിനെ അറിയിച്ചിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ടപ്രകാരം മജിസ്ട്രേറ്റ് ഇവരെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം. സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മജിസ്ട്രേറ്റിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആവശ്യം.

സംഭവത്തിൽ വീഴ്ച്ച സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്‌നേഷ് പറയുന്നു. സത്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വിഘ്‌നേഷ് ട്വന്റി ഫോറിനോട് പ്രതികരിച്ചു. പുറത്തായ വോയിസിൽ തന്നെ പറയുന്നു കഴിവും ബലവും പ്രഗോഗിച്ച് കീഴ്‌പ്പെടുത്തിയെന്ന്. കൈവിലങ്ങിട്ടുകൊണ്ടാണ് അകത്തേക്ക് കൊണ്ടുപോകുന്നത്. ധൈര്യമുണ്ടെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ മൊത്തത്തിൽ പുറത്തുവിടണം. പ്രകാശ് എന്നുപറയുന്ന പൊലീസിന്റെ തലയിൽ മാത്രം ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാൻ ആണ് മറ്റ് പ്രതികൾ ശ്രമിക്കുന്നത്.

അതേസമയം സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. കിളികൊല്ലൂർ പൊലീസ് മർദനത്തിൽ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികൾ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments