banner

കൊല്ലത്ത് അഞ്ചാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥികളുടെ മർദനം; അക്രമം പുറത്തറിയാതിരിക്കാൻ സ്കൂൾ ശ്രമിച്ചതായും ആരോപണം

കൊല്ലം : കായിക പരിശീലന സമയത്ത് മുതിർന്ന വിദ്യാർഥികളുടെ സൈഡിലേക്ക് പന്ത് തെറിച്ച് വീണതായി ആരോപിച്ച് അഞ്ചാം ക്ലാസുകാരന് ക്രൂര മർദ്ദനം. മുതിർന്ന വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. അതേസമയം സംഭവം പുറത്തറിയാതിരിക്കാനുളള നീക്കവും സ്കൂൾ അധൃകൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് രക്ഷിതാവ് ആരോപിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലം ഇൻഫെൻ്റ് ജീസസ് സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ കുട്ടിയെ സ്കൂളിലെ സീനിയർ വിദ്യാർഥികൾ തടഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു. വിവരം വീട്ടിൽ അറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്നും, കൊന്ന് കളയുമെന്നും കുട്ടികൾ ഭീഷണിപ്പെടുത്തി. അടി കൊണ്ട് രക്തം വാർന്ന ശരീരവുമായി വീട്ടിലെത്തിയതോടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്.

പരാതിയുമായി സ്കൂളിലെത്തിയപ്പോൾ സിസിടിവി പരിശോധിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാവ് ആരോപിച്ചു. അതേ സമയം സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൽ സിൽവി ആൻ്റണി വൃക്തമാക്കി. സംഭവത്തിൽ സിഡബ്ലൂസിയും വെസ്റ്റ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments