banner

കൊല്ലത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം; മൂന്നോളം പേർക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ മൂന്നോളം പേർക്ക് പരിക്ക്. കൊട്ടാരക്കര കോളേജ് ക്യാമ്പസിലാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസിൽ പരാതി നൽകുമെന്ന് കെ.എസ്.യു പ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ പ്രവർത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.എസ്.യു പ്രവർത്തകയായ പെൺകുട്ടിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമം നേരിടേണ്ടി വന്നതായും മുൻപുണ്ടായ അക്രമത്തെക്കുറിച്ച് പോലീസിൽ പരാതി നൽകാൻ പുറപ്പെട്ടപ്പോഴാണ് അക്രമമെന്നും. കെ.എസ്.യു പ്രവർത്തകരുടെ അംഗബലം കൂടിയ സാഹചര്യത്തിൽ ഭയം കൊണ്ടാണ് എസ്.എഫ്.ഐ അക്രമമെന്ന് കെ.എസ്.യു ആരോപിച്ചു.

Post a Comment

0 Comments