banner

കൊല്ലത്ത് സൈനികനെയും സഹോദരനെയും ജയിലിലടച്ചത് പോലീസ് തിരക്കഥ പ്രകാരം; ആഭ്യന്തര അന്വേഷണം

കൊല്ലം : കിളികൊല്ലൂര്‍ പൊലീസ് സ്റ്റേറ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് അക്രമണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്. സൈനികനേയും സഹോദരനെയും ക്രൂര മര്‍ദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി.

കള്ളക്കേസ് ഉണ്ടാക്കി ഇരുവരെയും ജയിലില്‍അടയ്ക്കുകയായിരുന്നു. എസ്‌ഐയുടെ നേതൃത്വത്തില്‍ ക്രൂരമായ മര്‍ദ്ധനമാണ് നടന്നത്.കേസിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിൻ്റെ വിവാഹവും മുടങ്ങിയിരുന്നു.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരന്‍ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. 

എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. 

പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി.

12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനില്‍ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്നേഷ് പറഞ്ഞു.

സ്റ്റേഷനില്‍ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകള്‍. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് എസ്‌ഐയെയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റി. പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.

Post a Comment

0 Comments