banner

സതീശന്‍ പറയുന്നത് നിയപരമല്ലാത്ത കാര്യമാണെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ ഒന്‍പത് വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്ന രാജ്ഭവന്റെ അസാധാരണ നിര്‍ദേശത്തിനെതിരെ മന്ത്രി പി രാജീവ്. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയുടെ അധികാരത്തിലേക്ക് കടന്നുകയറുന്നുവെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക സര്‍വലാശാല വിസി നിയമനത്തിനെതിരായ സുപ്രിംകോടതി വിധി ആ കേസിന് മാത്രമാണ് ബാധകമെന്ന് മന്ത്രി വിശദീകരിച്ചു. ഒരു കേസിലെ വിധി അതിന് മാത്രമാണ് ബാധകം. അല്ലെങ്കില്‍ പൊതു താത്പര്യ ഹര്‍ജി വേണം. നിയമ വശങ്ങള്‍ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ( v d satheeshan stand supporting Chancellor is surprising says P Rajeev)

ഗവര്‍ണര്‍ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ നിലപാടും പി രാജീവ് വിമര്‍ശനവിധേയമാക്കി. പ്രതിപക്ഷ നേതാവ് ചാന്‍സിലറെ പിന്തുണയ്ക്കുന്നത് അത്ഭുതമാണ്. സര്‍ക്കാരിന് വിസി മാരുടെ രാജി ചോദിക്കാന്‍ അധികാരം ഇല്ല.വി ഡി സതീശന്‍ പറയുന്നത് നിയപരമല്ലാത്ത കാര്യമാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് പിണറായി വിജയനും വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Post a Comment

0 Comments