വിവാദ രംഗങ്ങൾ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളിൽ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സർവ്വ ബ്രാഹ്മിൻ മഹാസഭ നൽകിയിരിക്കുന്ന നോട്ടീസ്. ഹിന്ദു ദൈവങ്ങളെ ചിത്രത്തിൽ അധിക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചെന്നാണ് ആരോപണം.
അസഭ്യം നിറഞ്ഞ ഭാഷയിൽ ഹിന്ദു ദൈവങ്ങൾ സംസാരിക്കുന്നതായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും സർവ്വ ബ്രാഹ്മിൻ മഹാസഭ പറയുന്നു. രാമായണം നമ്മുടെ ചരിത്രമാണ് എന്നാൽ ചിത്രത്തിൽ ഹനുമാനെ മുഗൾ പശ്ചാത്തലമുളളതായാണ് കാണിക്കുന്നതെന്നും സർവ്വ ബ്രാഹ്മിൻ മഹാസഭ ആരോപിക്കുന്നു. രാമായണത്തേയും ശ്രീരാമനേയും മുസ്ലിംവത്കരിക്കുന്നതാണ് ചിത്രത്തിൻറെ ലക്ഷ്യമെന്നും ബ്രാഹ്മിൻ മഹാസഭ ആരോപിക്കുന്നു.
ചിത്രം വിദ്വേഷമാണ് പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. മതവികാരത്തെ ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് ആദിപുരുഷിനെതിരെ ഉയർന്നിട്ടുള്ളത്.
0 تعليقات