banner

'ശിവശങ്കർ തന്നെ ചെന്നൈയിൽ വെച്ച് താലിചാർത്തി'; സ്വപ്ന സുരേഷിൻ്റെ ‘ചതിയുടെ പത്‌മവ്യൂഹം’ ഉടൻ പുറത്തിറങ്ങുമെന്ന് സൂചന

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ മജിസ്ട്രേറ്റിന് മുമ്പിൽ പറഞ്ഞതും ഒപ്പം പറയാത്തതുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ചെന്നൈയിൽ വച്ച് തന്നെ വിവാഹം കഴിച്ചിരുന്നു എന്നും ആ പുസ്തകത്തിൽ അവർ ആ സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ മന്ത്രി കെടി ജലീൽ, നളിനി നെറ്റോ, സിഎം രവീന്ദ്രൻ എന്നിവർക്കെതിരെയൊക്കെ പുസ്തകത്തിൽ ആരോപണമുണ്ട്. തുടർഭരണം ലഭിക്കുന്നതിന് വേണ്ടിയാണ് താൻ ആദ്യഘട്ടത്തിൽ സർക്കാരിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല എന്ന തരത്തിൽ ശബ്ദ സന്ദേശം പുറത്തുവിട്ടത് എന്നുൾപ്പെടെയുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്.

‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് ഈ പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. സ്വപ്നയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടിട്ടുള്ള അവരുടെ ഒരു ആത്മകഥ എന്ന രീതിയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾ, ഒപ്പം തന്നെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ടാകും. നേരത്തെ എം ശിവശങ്കർ അദ്ദേഹത്തിൻ്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വപ്ന സുരേഷും പുസ്തകം ഇറക്കുന്നത്. ഈ മാസം പന്ത്രണ്ടാം തീയതി പുസ്തകം പുറത്തിറങ്ങുമെന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

Post a Comment

0 Comments