ദോഹ : ഏഴായിരത്തിലധികം കിലോഗ്രാം വരുന്ന നിരോധിത പുകയില ഖത്തറിൽ പിടിച്ചെടുത്തു. ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളില്‍ മാരിടൈം കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 7,337.5 കിലോഗ്രാം നിരോധിത പുകയില കണ്ടെത്തിയത്.
വെള്ളം ചൂടാക്കുന്ന ഉപകരണങ്ങളുമായെത്തിയ കണ്ടെയ്‌നറിനുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
നിരോധിത ഉല്‍പന്നങ്ങളുടെ പ്രവേശനം തടയാന്‍ നൂതന ഉപകരണങ്ങളാണ് അധികൃതര്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.
0 تعليقات