banner

‘പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ്’; 32 കാരൻ മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിക്കാന്‍ ഉത്തരവ്

ഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ രക്തത്തിന്റെ ഘടകമായ പ്ലേറ്റ്‌ലെറ്റിന് പകരം മുസമ്പി ജ്യൂസ് കയറ്റി ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി പൊളിച്ചു നീക്കാന്‍ ഉത്തരവ്. വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി ഒഴിയാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ നിര്‍ദേശപ്രകാരം ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സീല്‍ ചെയ്യുകയായിരുന്നു.

മുപ്പത്തിരണ്ടുകാരനായ പ്രദീപ് പാണ്ഡെക്കാണ് ആശുപത്രിയുടെ അനാസ്ഥ കാരണം ജീവന്‍ നഷ്ടമായത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം.

അനുമതിയില്ലാതെയാണ് പ്രയാഗ്‌രാജ് എന്ന സ്വകാര്യ ആശുപത്രി നിര്‍മിച്ചതെന്നും അധികൃതര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികള്‍ വിവിധ രക്തബാങ്കുകളില്‍ നിന്ന് പ്ലേറ്റ്‌ലെറ്റുകള്‍ ശേഖരിച്ച് വില്‍ക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വ്യാപകമായി വ്യാജ പ്ലേറ്റ്‌ലെറ്റുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.

Post a Comment

0 Comments