banner

എംവി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്കെന്ന് സൂചന

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്കെന്ന് സൂചന. അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ പരിഗണിക്കുന്നത്. 

എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് ആരെ പരിഗണിക്കും എന്ന് വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉടന്‍ ഒഴിവുകള്‍ നികത്തുന്നത്.

എണ്‍പതുകള്‍ക്ക് ശേഷം കേരളത്തിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ചടയന്‍ ഗോവിന്ദന്‍ ഒഴികെയുള്ളവര്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.ഓഗസ്റ്റ് 28 ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ എക്‌സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി ഗോവിന്ദന്‍ മാസ്റ്ററെ 2022 ഓഗസ്റ്റ് 28ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗം തെരഞ്ഞെടുത്തത്. 2022 സെപ്റ്റംബര്‍ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റു.

Post a Comment

0 Comments