അഞ്ചാലുംമൂട് : കരുവ അൽ അമീൻ ചാരിറ്റബിൾ സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും നിർധനർക്കുള്ള ധാന്യ കിറ്റ് വിതരണവും ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് കരുവ പള്ളിമുക്കിൽ കണ്ടച്ചിറ ജമാഅത്ത് ഇമാം അയ്യൂബ് ഖാൻ മഹ്ളരി മിലാദുന്നബിസംഗമം ഉദ്ഘാടനം ചെയ്യും.
കരുവ മുസ്ലിം ജമാഅത് ചീഫ് ഇമാം സെയ്യിദ് ഹദിയത്തുല്ലാഹ് തങ്ങൾ അൽ അയ്‌ദറൂസി റഷാദി പ്രാർത്ഥനക്ക് നേത്രത്വവും നൽകും തുടർന്ന് ധാന്യ കിറ്റ് വിതരണം പി എൻ എൻ എം ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ ചന്ദ്രശേഖരകുറുപ്പും നിർവഹിക്കും. സോസൈറ്റി പ്രസിഡന്റ് കരുവ റഫീഖ് അധ്യക്ഷതയിൽ റഫീഖ് കളീലിൽ ചിറ സ്വാഗതവും ഉസ്താദ് നൗഷാദ് അസ്‌ലമി, അബ്‌ദുൽ ജലീൽ മുസ്‌ലിയാർ, സിദ്ധീഖ് മുളക്കലഴികത്ത്, തുടങ്ങിയവർ ആശംസകൾ നൽകും. മുഹമ്മദ് കുഞ്ഞ് കൃതജ്ഞത അർപ്പിക്കും.
0 تعليقات