നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്‌ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് പറയുന്നത്.
കഴിഞ്ഞയാഴ്ച വാട്ട്‌സ്‌ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് പവല്‍ ഡുറോവിന്‍റെ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. ഒരു ഹാക്കര്‍ക്ക് വാട്ട്സ്‌ആപ്പ് ഉപയോക്താവിന്‍റെ നമ്ബറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോണ്‍ ഹൈജാക്ക് ചെയ്യാന്‍ സാധ്യത നല്‍കുന്ന സുരക്ഷ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചുവെന്നാണ് വാട്ട്സ്‌ആപ്പ് ഉടമകളായ മെറ്റ പറഞ്ഞത്. പതിമൂന്ന് വര്‍ഷത്തോളമായി അവര്‍ ചാരപ്പണിക്ക് വഴിയൊരുക്കുന്നുവെന്നും പവല്‍ ഡുറോവ് ആരോപിക്കുന്നു.
"വാട്ട്‌സ്‌ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കര്‍മാര്‍ക്ക് പൂര്‍ണ്ണമായ ആക്‌സസ്സ് ( ഉണ്ടായിരിക്കും" എന്ന് പവല്‍ ഡുറോവ് തന്‍റെ ടെലിഗ്രാം ചാനലില്‍ എഴുതി. "ഓരോ വര്‍ഷവും, വാട്ട്സ്‌ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങള്‍ എത്ര സമ്ബന്നനാണെങ്കിലും, നിങ്ങളുടെ ഫോണില്‍ വാട്ട്സ്‌ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല" പവല്‍ ഡുറോവ് പറഞ്ഞു.
ഗവണ്‍മെന്റുകള്‍, നിയമപാലകര്‍, ഹാക്കര്‍മാര്‍ എന്നിവര്‍ക്ക് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സുരക്ഷാ മാര്‍ഗങ്ങളും മറികടക്കാന്‍ അനുവദിക്കുന്ന പിഴവുകള്‍ അഥവ "ലെയിഡ് ലൂപ്പ്ഹോള്‍" നിരവധിയുണ്ടെന്നാണ് റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട സാങ്കേതിക വിദഗ്ധനായ പവല്‍ ഡുറോവ് പറയുന്നു. വാട്ട്സ്‌ആപ്പിന്‍റെ പ്രവര്‍ത്തനരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍, വാട്ട്‌സ്‌ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് ദുറോവ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്.
700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിദിനം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കളുടെ തുടര്‍ച്ചയായ വര്‍ദ്ധനവും ഉള്ള സന്ദേശ ആപ്പായ ടെലിഗ്രാമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ദുറോവ്. സ്വകാര്യതയ്ക്ക് ഒന്നാം സ്ഥാനം നല്‍കുന്നു എന്നാണ് ടെലഗ്രാം അവകാശവാദം. ലോകമെമ്ബാടുമുള്ള വാട്ട്‌സ്‌ആപ്പിന്റെ 2 ബില്യണ്‍ ഉപയോക്താക്കളാണ് ഇപ്പോള്‍ ഉള്ളത്.
0 Comments