ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോർട്ടർ ചാനൽ, മീഡിയവൺ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.
'ഉണ്ടായത് തെറ്റിദ്ധാരണ'; ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ഗവര്‍ണർ
തിരുവനന്തപുരം : മാധ്യമവിലക്കിൽ വിശദീകരണവുമായി ഗവർണർ. വാർത്താ സമ്മേളനത്തിൽ നിന്ന് ഒരുമാധ്യമത്തെയും വിലക്കിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവർണർ ട്വിറ്ററിൽ കുറിച്ചു.
0 Comments