banner

ഒആര്‍എസിന്റെ പിതാവ് ദിലീപ് മഹലനബിസ് വിടവാങ്ങി

ഒആര്‍എസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റ് ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി 1966 ല്‍ കൊല്‍ക്കത്തില്‍ പ്രവര്‍ത്തിക്കവെയാണ് ഓറല്‍ റീഹൈഡ്രോഷന്‍ തെറാപ്പി അഥവാ ഒആര്‍ടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. 

ഡോ.ഡേവിഡ് ആര്‍ നളിനും ഡോ.റിച്ചാര്‍ഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആര്‍എസ് കണ്ടുപിടിച്ചത്. 1966 ല്‍ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 1971 ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലൊണ് ഒആര്‍എസ് ആദ്യമായി പരീക്ഷിച്ചത്.
ഈ സമയത്ത് പടര്‍ന്ന് പിടിച്ച കോളറയില്‍ മരണനിരക്ക് കുറയ്ക്കാന്‍ ഒആര്‍എസ് സഹായിച്ചു. 30% ആയിരുന്ന മരണനിരക്ക് വെറും 3% ലേക്ക് ചുരുക്കാന്‍ ഒആര്‍എസിന് സാധിച്ചു. 

അങ്ങനെയാണ് ഒആര്‍എസ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്. ഒടുവില്‍ ഇരുപതാം നൂറ്റാണ്ടിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഒആര്‍എസിനെ ശാസ്ത്രലോകം വാഴ്ത്തി.
2002 ല്‍ പൊളിന്‍ പ്രൈസ് നല്‍കി ദിലീപിനെ കൊളുംബ്യന്‍ സര്‍വകലാശാല ആദരിച്ചു. 2006ല്‍ പ്രിന്‍സ് മഹിദോള്‍ പുരസ്‌കാരം നല്‍കി തായ് സര്‍ക്കാരും ആദരിച്ചു. 

എന്നാല്‍ സ്വദേശമായ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര പരിഗണനയോ അംഗീകാരങ്ങളോ ദിലീപിനെ തേടി എത്തിയില്ല.

إرسال تعليق

0 تعليقات