banner

ബലാത്സംഗക്കേസിൽ പരോളിലിറങ്ങിയ ആൾദൈവം സംഗീത വിഡിയോ പുറത്തിറക്കി



ചണ്ഡീഗഢ് : ബലാത്സംഗക്കേസിൽ ജയിലിലായ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സംഗീത വിഡിയോ പുറത്തിറക്കി. 

ksfe prakkulam

ഇപ്പോൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഗുർമീത്. ദീപാവലി ദിവസം പുറത്തിറക്കിയ വിഡിയോ യൂട്യൂബിൽ ഹിറ്റ് ലിസ്റ്റിൽ വന്നിട്ടുമുണ്ട്. ഒരു ദിവസത്തിനുള്ളിൽ 42 ലക്ഷം വ്യൂസ് ആണ് വിഡിയോയ്ക്ക് ലഭിച്ചത്. പരോളിൽ പുറത്തിറങ്ങിയതിനു പിന്നാലെ എല്ലാ ദിവസവും ഓൺലൈൻ വഴി സത്‌സംഗ് നടത്തുന്ന ഗുർമീത് സിങ്ങിന്റെ പരിപാടിയിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്നാണു വിവരം.

ഉത്തർപ്രദേശിലെ ബാഗ്പേട്ടിൽ സ്ഥിതിചെയ്യുന്ന ദേരയിൽവച്ചാണ് 3.52 മിനിറ്റുള്ള പഞ്ചാബി വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഗുർമീത് അതിൽ അഭിനയിക്കുന്നുമുണ്ട്. തന്റെ ജയിൽ ശിക്ഷ ഒരു ‘ആധ്യാത്മിക യാത്രയുടെ’ ഭാഗമാണെന്നാണ് ഗുർമീത് പറയുന്നത്. അതിനെക്കുറിച്ച് പുസ്തകം എഴുതുന്നുണ്ടെന്നും ഗുർമീത് കൂട്ടിച്ചേർത്തു. വിഡിയോ പുറത്തിറക്കിയതിനു പിന്നാലെ അത്തരം 800 ഭജനുകൾക്കൂടി തയാറാക്കിയിട്ടുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും ഗുർമീത് അറിയിച്ചിരുന്നു. തന്റെ അനുയായികൾക്ക് അവരുടെ കുട്ടികൾക്ക് ഇടാനുള്ള പേരുകൾ ഉൾപ്പെടുത്തിയ ‘ഗസ് വാട്ട്സ് മൈ നെയിം’ എന്ന പുസ്തകവും പുറത്തിറക്കി.

إرسال تعليق

0 تعليقات