banner

പ്രഗ്നൻസി പോസിറ്റീവ്: ചിത്രം പങ്കുവെച്ച് മുൻനിര നടിമാർ, പ്രെമോഷൻ്റെ ഭാഗം?

നടിമാരായ പാർവതി തിരുവോത്ത്, നിത്യ മേനോൻ, ഗായിക സയനോര ഫിലിപ് എന്നിവർ പങ്കുവെച്ച പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രം സിനിമ പ്രെമോഷൻ. വണ്ടർ വുമൺ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ളതാണ് പോസ്റ്റ്. ‘സൊ ദി വണ്ടർ ബിഗിൻസ്’ എന്ന ടാഗ് ലൈനിലാണ് മൂവരും ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പ്രഗ്നൻസി കിറ്റിൽ പോസിറ്റീവ് റിസൾട്ട് കാണിക്കുന്നതായുള്ള ചിത്രങ്ങൾ മൂവരും പങ്കുവെച്ചപ്പോൾ ഒരുമിച്ച് ഗർഭിണിയായോ എന്ന തരത്തിൽ അവഹേളിച്ചുകൊണ്ടുള്ള കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. അഭിനന്ദനങ്ങൾ അറിയിച്ചുള്ള കമന്റുകളും പോസ്റ്റുകൾക്ക് താഴെ ഉണ്ട്. മൂവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിങ്ങളിൽ വണ്ടർ വുമൺ ഫിലിംസിനെ ടാഗ് ചെയ്തിട്ടുണ്ടെങ്കിലും സിനിമയേക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പോസ്റ്റുകളിൽ ഇല്ല. ഇവർക്ക് പുറമെ അർച്ചന പത്മിനി, പദ്മപ്രിയ, അമൃത സുഭാഷ് എന്നിവരും പ്രെഗ്നൻസി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات