ആർമി ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന അവസരത്തിലാണെങ്കിലും കുനോ നാഷണൽ പാർക്കിലേക്ക് ചീറ്റപ്പുലികളെ തുറന്ന് വിടാനാണെങ്കിലും സാഹചര്യത്തിന് അനുകൂലമായ വസ്ത്രം തിരഞ്ഞെടുക്കുന്നയാളാണ് മോദി.
വസ്ത്രധാരണത്തിന്റെയും സാംസ്കാരിക ചിഹ്നങ്ങളുടെയും പ്രാധാന്യം മനസിലാക്കുന്ന രാഷ്ട്രീയ നേതാവാണ് മോദിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡറാഡൂണിനെ ജോളി ഗ്രാന്റ് എയർപോർട്ടിലെത്തിയപ്പോൾ പ്രധാനമന്ത്രിയുടെ വേഷം വെള്ള കുർത്തയും അതിനൊപ്പം പല നിറങ്ങളിലുള്ള പ്രിന്റ് ചെയ്ത ഷോളുമായിരുന്നു.
പിന്നീട് കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിനിടെ മറ്റൊരു വസ്ത്രമായിരുന്നു മോദി പരീക്ഷിച്ചത്. ഹിമാചൽ പ്രദേശിലെ ഗഡ്ഡി സമുദായത്തിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രമായ 'ചോല ഡോറ'യായിരുന്നു വേഷം.
നീളമുള്ള, വെളുത്ത കുർത്ത പോലുള്ള വസ്ത്രത്തിനൊപ്പം (ചോല), കമ്പിളി ബെൽറ്റും (ഡോറ),പഹാരി ടോപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ബദരീനാഥിൽ എത്തിയപ്പോൾ വേഷം കുർത്തയ്ക്കൊപ്പം കറുത്ത നിറമുള്ള ജാക്കറ്റും അതിനൊപ്പം മഞ്ഞ നിറത്തിലുള്ള ഷാളുമായിരുന്നു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 3,400 കോടി രൂപയുടെ കണക്ടിവിറ്റി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ചാരനിറത്തിലുള്ള ഒരു ഓവർകോട്ടും അതിനൊപ്പം ചാരനിറത്തിലുള്ള സ്റ്റോളുമായിരുന്നു വേഷം.
0 Comments