banner

നടപടിയില്ലെങ്കിൽ ആത്മഹത്യ; സ്കൂൾ പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

സ്കൂൾ വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട പ്രിൻസിപ്പാളിനെതിരെ പോക്സോ ചുമത്തി പൊലീസ്.ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മുറിയിൽ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി മുറിക്കുകയും ചെയ്തെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ പരാതി. 

പ്രിൻസിപ്പാളിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇത് ആദ്യമായല്ല പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് പെൺകുട്ടി പറഞ്ഞു.തനിക്ക് സംഭവിച്ച സമാന രീതിയിൽ മറ്റൊരു പെൺകുട്ടിയുടെ മുടിയും പ്രിൻസിപ്പാൾ മുറിച്ചതായി പെൺകുട്ടി പരാതിയായി നൽകിയ മൊഴിയിൽ പറഞ്ഞു.

إرسال تعليق

0 تعليقات