banner

കൊല്ലത്ത് സഹോദരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് മർദനം; സൈന്യം ഇടപെടുന്നു

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപണം ഉയര്‍ത്തുന്നുണ്ട്.വിഷ്ണുവിന്റെ അറസ്റ്റ് ചെയ്‌തത്‌ അറിയിച്ചില്ല.

സൈനികന്‍ വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

إرسال تعليق

0 تعليقات