banner

കിളിക്കൊല്ലൂരിലെ പോലീസ് ക്രൂരത: ശക്തമായ നടപടി ആവശ്യപ്പെട്ട് വി.കെ സനോജ്


കിളികൊല്ലൂരിൽ കസ്റ്റഡിയിലെടുത്ത സൈനികനെയും സഹോദരനെയും പോലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ ആക്രമണത്തിനിരയായ വിഘ്നേഷിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വീട്ടിലെത്തി സന്ദർശിച്ചു. സനോജിന് മുന്നിൽ പൊട്ടിക്കരഞ്ഞ വിഘ്നേഷിൻ്റെ മാതാവിനെ ആശ്വസിപ്പിച്ചാണ് സംസ്ഥാന സെക്രട്ടറി മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തങ്ങൾക്കനുകൂലമായി വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടെങ്കിലും അവ പൊലീസിന് എതിരെ തന്നെ വരുന്ന സ്ഥിതിയിലിരിക്കെയാണ് വി.കെ സനോജ് വീട്ടിലെത്തുന്നത്.

പൊലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും സനോജ് വ്യക്തമാക്കി. ഇത്തരം ആളുകളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ കൊല്ലം ജില്ലാ കമ്മിയുൾപ്പെടെ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സഹോദരങ്ങളുടെ പേരില്‍ എടുത്ത കള്ള കേസുകള്‍ പിന്‍വലിക്കുകയും ഇവർക്ക് വേണ്ടുന്ന ചികിത്സ ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേനയിലുള്ളവർക്കെതിരെ മാതൃകാ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നു വി കെ സനോജ് പ്രതികരിച്ചു.

Post a Comment

0 Comments