banner

കൊല്ലത്ത് മയക്കു‌മരുന്നുകളുമായി യുവാക്കൾ പോലീസ് പിടിയിലായി

കൊല്ലം : കൊട്ടിയത്ത് അനധികൃതമായി മയക്ക്‌ മരുന്ന്‌ കൈവശം സൂക്ഷിച്ച പ്രതികള്‍ കൊട്ടിയം പോലീസിന്റെ പിടിയിലായി. മൈലാപ്പൂര്‍ വലിയവിള വീട്ടില്‍ അല്‍അമീന്‍ (29), ഇരവിപുരം കാവല്‍പ്പുര കോടിയില്‍ തെക്കതില്‍ സനോജ്‌ (37) എന്നിവരാണ്‌ പോലീസ്‌ പട്രോളിങ്ങ്‌ സംഘത്തിന്റെ
പിടിയിലായത്‌. 

കഴിഞ്ഞ ദിവസം ഉച്ചക്ക്‌ 12.40 മണിയോടെ ഉമയനല്ലൂര്‍ ജമാഅത്ത്
പള്ളി ജംഗ്ഷന്‍ സമീപത്തു നിന്നാണ്‌ ഇവരെ പിടികൂടിയത്‌. കൊട്ടിയം
പോലീസ്‌ നടത്തിയ പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍
കണ്ട ഇവരെ ചോദ്യം ചെയ്ത്‌ പരിശോധിച്ചപ്പോഴാണ്‌ പ്രതികളില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയത്‌. 

ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ‌ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നുകളാണ്‌ കൂടിയ
അളവില്‍ ഇവരില്‍ നിന്നും പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍
കണ്ടെത്തിയത്‌. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ഇത്തരം മയക്കു‌മരുന്നുകള്‍ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. 

കൊട്ടിയം പോലീസ്‌ ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സിയുടെ നേതൃത്വത്തില്‍ എസ്‌.ഐ മാരായ സുജിത്ത്‌, റെനോക്സ്‌, രാധാകൃഷ്ണന്‍ നായര്‍, സുരേഷ്‌ സി.പി.ഓ ചന്തു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്‌.

Post a Comment

0 Comments