അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് വന്‍ സ്വീകരണം ഒരുക്കി മധ്യപ്രദേശ് പിസിസി
SPECIAL CORRESPONDENTFriday, October 14, 2022
ഭോപാൽ : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി.
പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ ആദ്യ അനുഭവമാണിതെന്ന് തരൂർ പറഞ്ഞു. സ്വീകരണത്തിന് കമൽനാഥിന് നന്ദി പറഞ്ഞ് തരൂർ ട്വീറ്റ് ചെയ്തു. എന്നാൽ പാർട്ടിയെ നയിക്കാൻ മല്ലികാർജുൻ ഖാർഗെയാണ് അനുയോജ്യനെന്ന് മനീഷ് തിവാരി പറഞ്ഞു.
പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാർഗെ ഇന്ന് തമിഴ്നാട്ടിൽ പ്രചാരണം നടത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അതേസമയം, ശശി തരൂർ ഇന്ന് മധ്യപ്രദേശിലും ബിഹാറിലും വോട്ട് തേടി. ശശി തരൂരിന് മധ്യപ്രദേശിൽ വൻ സ്വീകരണമാണ് പിസിസി നൽകിയത്. പ്രചാരണ വേളയിലെ തരൂരിന്റെ ആദ്യ അനുഭവമായിരുന്നു ഇത്. മധ്യപ്രദേശ് കോൺഗ്രസിന് ട്വിറ്ററിലൂടെ തരൂർ നന്ദി പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ തരൂരിനെ അവഗണിച്ചപ്പോൾ മധ്യപ്രദേശ് പിസിസി അദ്ദേഹത്തെ സ്വാഗതം ചെയ്തു.
പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ തരൂരിനെ സ്വീകരിക്കാൻ എത്തിയിരുന്നു. കേരളത്തിലടക്കം പിസിസി അധ്യക്ഷൻമാർ വിട്ടുനിന്നപ്പോൾ തരൂരിനെ അഭിനന്ദിക്കാൻ മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ് നേരിട്ടെത്തി. തരൂരുമായുള്ള അടുപ്പം, നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന സന്ദേശം നല്‍കുക എന്നിവയാണ് ഖാർഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കമല്‍നാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങൾ.
0 Comments