banner

അഞ്ചാലുംമൂട്ടിൽ സ്വകാര്യ ബസും വൃദ്ധ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

അഞ്ചാലുംമൂട് : മതിലിൽ സ്വകാര്യ ബസും വൃദ്ധ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ വയോധികയ്ക്ക് ദാരുണാന്ത്യം. മതിലിൽ ജ്യോതിസിൽ അശോകരാജിൻ്റെ ഭാര്യ ലളിതാഭായി (68) ആണ് മരിച്ചത്. നമ്പാരത്ത് ജംങ്ഷനിൽ ഞയറാഴ്ച പുലർച്ചെ ഏഴര മണിയോടെയാണ് അപകടം നടന്നത്. ചെറുമകൻ്റെ മൊഴി പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഞയറാഴ്ച പുലർച്ചെ ഏഴര മണിയോടെ നമ്പാരത്ത് ജംങ്ഷനിലൂടെ ഭർത്താവ് അശോകരാജിനൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങവേയാണ് അപകടം . കൊല്ലം - വെള്ളിമൺ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ സൈഡിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയിൽ റോഡിലേക്ക് വീണ വയോധികയുടെ തലയിലൂടെ ബസ് കയറുകയായിരുന്നു. വയോധിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു ഭർത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് തുടർ നടപടികൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിൻ്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കേസിനെ സംബന്ധിച്ച വ്യക്തമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്ന് പോലീസ് വ്യക്തമാക്കി. മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ്  കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments