“ദിനേഷ് കാർത്തിക് മികച്ച ഫോമിലാണ്. നല്ല പ്രകടനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ, ടീമിൽ ഋഷഭ് പന്ത് ഉണ്ടെങ്കിൽ അത് ഒരു എക്സ് ഫാക്ടറാണ്. കാരണം, അദ്ദേഹം ഒരു ഇടങ്കയ്യനാണ്. 2007 ടി-20 ലോകകപ്പിൽ ഗംഭീറിൻ്റെ പ്രകടനം നമുക്കറിയാം. യുവരാജ് ഒരു ഓവറിൽ 6 സിക്സർ നേടി. 2011 ലോകകപ്പിലും ഈ രണ്ട് പേരും മികച്ച പ്രകടനം നടത്തി. അതുകൊണ്ട് ഞാൻ ചിന്തിക്കുന്നത്, ഒരു ഇടങ്കയ്യൻ ടീമിലുള്ളത് മുൻതൂക്കം നൽകും എന്നാണ്. ആദ്യ പന്ത് മുതൽ സിക്സർ നേടാൻ ഋഷഭിനറിയാം. അവസരം ലഭിച്ചാൽ നന്നായി കളിക്കും.”- റെയ്‌ന പറഞ്ഞു.
അതേസമയം, ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു.
0 Comments