banner

പതിനായിരത്തോളം പേരെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന വീഡിയോ പ്രചരിച്ചു; ഡൽഹിയിൽ മന്ത്രി രാജിവെച്ചു

ന്യൂ ഡൽഹി : ഡൽഹി ആം ആദ്മി മന്ത്രിസഭയിൽ നിന്നും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാൾ ഗൗതം രാജിവെച്ചു. പതിനായിരത്തോളം പേരെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങിൽ മന്ത്രി സംബന്ധിച്ച വീഡിയോ പുറത്തായതിന് പിന്നാലെ ആം ആദ്മി പാർട്ടി മന്ത്രിയുടെ രാജി. ബിജെപി ഉണ്ടാക്കിയെടുത്ത പ്രശ്നമാണിത് അവർ തന്നെയും തന്റെ പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്നു എന്ന് രാജേന്ദ്ര പാൾ രാജി സമർപ്പിച്ചതിന് ശേഷം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ട്വിറ്ററിൽ കൂടെയാണ് ഡൽഹി മന്ത്രി തന്റെ രാജി പ്രഖ്യാപിച്ചത്. 

ഒക്ടോബർ അഞ്ചിന് നടന്ന ചടങ്ങിൽ നിരവധി പേർ മുദ്രവാക്യം ചൊല്ലികൊണ്ട് ഹിന്ദും മതം വിട്ട് ബുദ്ധമതത്തിലേക്ക് മാറുന്ന വീഡിയോയാണ് പുറത്ത് വന്നത്. ഇതെ തുടർന്ന് മന്ത്രിക്കെതിരെ ബിജെപി പ്രത്യക്ഷ സമരത്തിൽ ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം യുവ മോർച്ചയുടെ കേന്ദ്ര നേതാക്കൾ അടക്കം മന്ത്രിയുടെ വസതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

അതേസമയം ബിജെപി തനിക്കെതിരെ അഭ്യുഹങ്ങൾ പടർത്തുകയാണെന്നും അവർ നടത്തിയ പ്രചാരണത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കന്നുയെന്ന് രാജേന്ദ്ര പാൾ പറഞ്ഞു. താൻ കാരണം തന്റെ നേതാവ് അരവിന്ദ് കേജരിവാളും തന്റെ പാർട്ടിയും പ്രശ്നത്തിലാകാൻ താൻ ആഗ്രഹിക്കുന്നില്ല. താൻ പാർട്ടിയും പോരാളിയാണ് ഒപ്പം തന്റെ ജീവതത്തിൽ ബാബ സഹേബ് അംബേദ്കറുടെയും ഗൗതമ ബുദ്ധന്റെയും ആശയങ്ങൾ പിന്തുടരുന്നയാളാണെന്നും രാജേന്ദ്ര പാൾ ഗൗതം പറഞ്ഞു.

Post a Comment

0 Comments