സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് തന്നെ വി.സിമാർക്കെതിരായ നടപടിക്ക് രാജ്ഭവൻ ഒരുങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായി. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമായ നീക്കവുമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിയാവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം.
രാജി ആവശ്യത്തിൽ ഗവർണർക്ക് ഇന്ന് മറുപടി നൽകും; എം.ജി വൈസ് ചാൻസലർ
കോട്ടയം : രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് കിട്ടിയെന്നും രാജിവെക്കുന്ന കാര്യത്തിൽ പഠിച്ച ശേഷം ഇന്ന് മറുപടി നൽകുമെന്നും എം.ജി വൈസ് ചാൻസിലർ സാബു തോമസ്. രാജിവെക്കാൻ വി.സിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് 11.30 ന് തീരും. ഇതിന് മുന്നോടിയായാണ് സാബു തോമസിന്റെ പ്രതികരണം.
0 Comments