ആർഎസ്പി നേതാവ് പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ആർഎസ്പിയിലെത്തുന്നത്. 1982 ലും 87 ലും 2006 ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിഎസ്‍സി അംഗമായിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രൊഫസർ ജോലി രാജി വച്ചു. 1999 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ടി ജെ ചന്ദ്രചൂഡൻ ആദ്യമായി ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറിയാകുന്നത്. 2012 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ടി ജെ ചന്ദ്രചൂഡൻ. 2018 വരെ അദ്ദേഹം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടർന്നു.
ഈ മാസം നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു. പിണറായി വിജയനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇടക്കാലത്ത് സർക്കാരിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
0 تعليقات