banner

സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്ക്

കോഴിക്കോട് : കെ എം സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്കേറ്റു. രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു സംഭവം. താനൂർ മൂസാന്റെ പുരക്കൽ ആബിദ് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ആബിദും മകളും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിദിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്കേറ്റത്. അപകടം നടക്കുമ്പോൾ സച്ചിൻദേവ് എംഎൽഎ കാറിൽ ഉണ്ടായിരുന്നില്ല. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരിക്കേറ്റ പിതാവിനെയും മകളെയും എംഎൽഎ പിന്നീട് ആശുപത്രിയിൽ സന്ദർശിച്ചു.

Post a Comment

0 Comments