banner

തടസരഹിത ബുക്കിംഗ് ലക്ഷ്യം; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 'ആസ്‌ക് ദിശ 2.0'

തടസരഹിതമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായത്തിനൊരുങ്ങി ഐആര്‍സിടിസിയുടെ സ്വന്തം ചാറ്റ്‌ബോട്ടായ ആസ്‌ക് ദിശ 2.0. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ്( ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്നത്) എന്നീ ഭാഷകള്‍ മനസ്സിലാക്കാന്‍ ഇപ്പോള്‍ ഈ വേര്‍ഷന് കഴിയും. ഇതിലൂടെ ഐആര്‍സിടിസി പാസ്‌വേര്‍ഡുകള്‍ മറന്ന് പോയ യാത്രക്കാര്‍ക്കും അവരുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഐആര്‍സിടിസിയുടെ കണക്കനുസരിച്ച്, ബീറ്റാ ടെസ്റ്റിംഗില്‍ 60 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗിച്ചുവെന്നും 20 കോടി രൂപയുടെ ഇടപാടുകള്‍ ഇതിലൂടെ നടന്നിട്ടുണ്ടെന്നും പറയുന്നു. ബുക്കിംഗ് അഭ്യര്‍ത്ഥനകള്‍, ടിക്കറ്റ് റദ്ദാക്കല്‍ തുടങ്ങിയ അപേക്ഷകള്‍ ഉള്‍പ്പെടെ 95 ലക്ഷം ചോദ്യങ്ങളാണ് ഓഗസ്റ്റില്‍ മാത്രം ലഭിച്ചത്. ആസ്‌ക്ദിശ 2.0 ന് 88 ശതമാനം ഉപയോക്താക്കളില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചിട്ടുണ്ട്.

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ട് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം AskDisha 2.0 നിങ്ങള്‍ക്ക് നല്‍കുന്നതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് ഇതിന് ഒരു പാസ്വേര്‍ഡ് ആവശ്യമില്ല എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.

إرسال تعليق

0 تعليقات