banner

സീരിയൽ താരം വൈശാലി ടക്കറിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി : ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ മധ്യപ്രദേശ് ഇൻഡോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വൈശാലി ടക്കറിന്റെ വീട്ടിൽ നിന്നും ഒരു കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിതാവിനും സഹോദരനുമൊപ്പമാണ് നടി താമസിച്ചിരുന്നത്. രാവിലെ പിതാവാണ് വൈശാലി ടക്കറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2015ൽ സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത 'യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ' എന്ന സീരിയലിലൂടെയാണ് വൈശാലിയുടെ ടെലിവിഷൻ അരങ്ങേറ്റം. ചാനലിലെ ഏറ്റവും ദൈർഘ്യമേറിയ സീരിയലുകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് 'യേ ഹേ ആഷിഖി'യിൽ വൃന്ദയായി അഭിനയിച്ചു. 2017ൽ കളേഴ്‌സ് ടിവിയിലെ സസുരൽ സിമർ കാ എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.

Post a Comment

0 Comments