banner

ആവണിക്ക് ആഗ്രഹം ഡോക്ടറാകാൻ; ഭിന്നശേഷിക്കാരനായ അച്ഛനൊപ്പം ലോട്ടറി വിൽപ്പന നടത്തി ഏഴാം ക്ലാസുകാരി



ഭിന്നശേഷിക്കാരനായ പിതാവിനൊപ്പം പുലർച്ചെ 3 കിലോമീറ്ററോളം കൂടെ നടന്ന് ലോട്ടറി വിൽപ്പന നടത്തി ഏഴാം ക്ലാസുകാരി മകൾ. പിതാവിനെ സഹായിച്ച ശേഷമാണ് കോട്ടയം ചെങ്ങളം സ്വദേശി അജന്തേഷിന്റെ മകൾ ആവണി തന്റെ സ്‌കൂളിലേയ്ക്ക് പാഞ്ഞെത്തുന്നത്. 

ksfe prakkulam

ക്ലാസിൽ പഠനത്തിലും ഒന്നാം സ്ഥാനത്താണ് ആവണി. ഡോക്ടറാകണമെന്നാണ് ആവണിയുടെ സ്വപ്നം.

ആവണിയുടെ പിതാവിന്റെ കാലുകൾ വർഷങ്ങളായി തളർന്നുപോയതാണ്. ഇതോടെ താങ്ങും തണലുമായി ആവണി പിതാവിനൊപ്പം കാലുകളായി നടക്കുകയായിരുന്നു. ദിവസവും രാവിലെ അഞ്ചു മണിയ്ക്ക് എഴുന്നേറ്റ് പഠിക്കുന്ന ആവണി ആറു മണിയോടെ അച്ഛൻ അജന്തേഷിനൊപ്പം ജംഗ്ഷനിലേക്കുള്ള യാത്ര തുടങ്ങും.

ഇടയ്ക്ക് തളരുമ്പോൾ, ഈ കുഞ്ഞ് കൈകൾക്ക് കൈത്താങ്ങാകാൻ നാട്ടുകാരും കൂടെയുണ്ട്. ഇതിനിടയിൽ ലോട്ടറി വാങ്ങാൻ വഴിയിലുള്ളവരൊക്കെയും എത്തും. വീട്ടുമുറ്റത്ത് നിന്ന് പറിച്ച പൂക്കളെല്ലാം പ്ലാസ്റ്റിക്ക് കവറിലാക്കി എടുത്തിട്ടുണ്ടാവും. ടൗണിലേക്കുള്ള യാത്രയിൽ വഴിയരികിലുള്ള ക്ഷേത്രങ്ങളിലെല്ലാം മുടങ്ങാതെ പ്രാർത്ഥിച്ചാണ് യാത്ര ചെയ്യുന്നത്.

Post a Comment

0 Comments