banner

ഡിജെ ഉള്‍പ്പെടുത്തി; എസ്എഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് മർദനം

പാലക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പൊലീസ് മർദ്ദനം. കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പൊലീസ് ലാത്തി വീശിയതിനെതുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു

നവാഗതരെ വരവേല്‍ക്കുന്നതിന് എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ഡിജെ ഉള്‍പ്പെടുത്തിയത് പൊലീസ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. അനുമതിയില്ലാതെ ഡിജെ ഉപയോഗിക്കാനാകില്ല എന്ന് പൊലീസ് നിലപാടെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

പൊലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

إرسال تعليق

0 تعليقات