banner

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ അച്ഛനും

തിരുവനന്തപുരം : രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു. മണിക്കൂറുകൾക്കുള്ളിൽ പിതാവും മരണപ്പെട്ടു. മലയിൻകീഴ് ആൽത്തറ മഞ്ജുഭവനിൽ എസ്.മണികണ്ഠൻ (55) വ്യാഴാഴ്ച രാത്രി രോഗിയായ അച്ഛൻ കൊല്ലോട് അക്ഷതയിൽ താമസിക്കുന്ന ശ്രീധരൻ നായരെ (88) ആശുപത്രിയിലെത്തിക്കാൻ ഓട്ടോയിൽ പോകുന്നതിനിടെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ശ്രീധരൻ നായരും മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച രാത്രി 8.45-നായിരുന്നു മണികണ്ഠൻ മരിച്ചത്. പിന്നീട് അച്ഛൻ ശ്രീധരൻനായരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

പരേതയായ സരസ്വതിയമ്മയാണ് ശ്രീധരൻനായരുടെ ഭാര്യ. മറ്റു മക്കൾ: ഷീലാകുമാരി, പരേതനായ തുളസീധരൻനായർ. മരുമക്കൾ: മധു, തുളസി, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച എട്ടിന് നടത്തും. മണികണ്ഠന്റെ ഭാര്യ: മഞ്ജു. മക്കൾ: ആദർശ്, ആരതി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

Post a Comment

0 Comments