banner

ലഹരിക്ക് അടിമ: അച്ഛനെയും അമ്മയെയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൽപ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്. രണ്ടു തവണ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ഇതോടെയാണ് ഷൈൻ പൊലീസിന് വഴങ്ങിയത്.

إرسال تعليق

0 تعليقات