Latest Posts

വിദ്യാർത്ഥികളോട് മോശമായ സംസാരം; ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ വിദ്യാർത്ഥികളോട് മോശമായി സംസാരിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. ആറ്റിങ്ങൽ നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ ജയപ്രസാദിനെയാണ് (പ്രസാദ്) അറസ്റ്റ് ചെയ്തത്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിൽ ആണ് രണ്ടു വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചത്. തുടർന്ന്, ചൈൽഡ് ലൈൻ അധികൃതരാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസിന് കൈമാറിയത്.

ഇയാൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

Headline