banner

അഞ്ചാലുംമൂട്ടിൽ വിദ്യാർഥിനിയെ കാണാതായി; അന്വേഷണം

അഞ്ചാലുംമൂട്ടിൽ ഇഞ്ചവിള സ്വദേശിനിയായ വിദ്യാർത്ഥിനിയെ  കാണാതായതായി പരാതി. ശനിയാഴ്ച വൈകിട്ടു മുതലാണ് ജയന്തി കോളനി രാജേഷ് ഭവനത്തിൽ സോണിയ (16) നെ കാണാതായത്. 

സഹോദരൻ കാഞ്ഞിരംകുഴിയിലെ ട്യൂഷൻ സെൻ്ററിൽ കൊണ്ടാക്കിയിരുന്നു. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കുട്ടി ട്യൂഷന് കയറിയിരുന്നില്ല. 

പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അഞ്ചാലുംമൂട് പോലീസ് പ്രതികരിച്ചു. പെൺകുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ:  0474 2552682

Post a Comment

0 Comments