ഇന്നലെ ഉച്ചക്ക് 12 ഓടെ തോട്ടക്കാട്ടുകരയിലെ അക്വഡേറ്റ് പാലത്തില്‍ നിന്ന് ഉളിയന്നൂര്‍ മേഖലയില്‍ വച്ചാണ് തോട്ടക്കാട്ടുകര സ്വദേശിനിയായ കുട്ടി പെരിയാറിലേക്ക് ചാടിയത്. പാലത്തിലൂടെ നടക്കാന്‍ ഒപ്പം ഉണ്ടായിരുന്ന രണ്ട് കൂട്ടുകാരികളാണ് അപ്രതീക്ഷിതമായി നടന്ന സംഭവം നാട്ടുകാരെ അറിയിച്ചത്.
അക്വഡേറ്റ് പാലത്തിലെത്തിയ പെണ്‍കുട്ടി പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. പെരിയാറില്‍ വഞ്ചിയില്‍ മീന്‍ പിടിക്കുകയായിരുന്നവര്‍ നീന്തിയെത്തിയാണ് പെണ്‍കുട്ടിയെ ഉളിയന്നൂര്‍ കരയിലെത്തിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments