ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകമാണ് വിധി പറഞ്ഞത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ കാര്യമല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിരുന്നത്. വിദ്യാര്‍ത്ഥിനികളും വിവിധ സംഘടനകളുമാണ് അപ്പീല്‍ നല്‍കിയത്.
0 Comments