banner

'ഇല്ലാത്ത അധികാരം ഉണ്ടെന്ന് വിശ്വസിക്കുന്നു'; ഗവർണർക്ക് അന്ധവിശ്വാസമെന്ന് സ്വാമി സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം : വൈസ് ചാൻസിലർമാർക്കെതിരെ നടപടി എടുത്ത വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സ്വാമി സന്ദീപാനന്ദ​ഗിരി. ​

ksfe prakkulam

ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന് അന്തവിശ്വാസമാണെന്നും ആ അന്ധവിശ്വാസം ചെറുക്കപ്പെടണം എന്നും തന്നിലില്ലാത്ത അധികാരം ഉണ്ടെന്നാണ് ​ഗവർണർ നടിക്കുന്നതെന്നും നിയമസഭ നൽകിയ അധികാരം മാത്രമാണ് ​ഗവർണർക്കുള്ളതെന്നും സന്ദീപാനന്ദ​ഗിരി ഫേസ് ബുക്കിൽ കുറിച്ചു.

സന്ദീപാനന്ദ​ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

ചൂതുകളിയിൽ പരാജയപ്പെട്ടുകൊണ്ടിരുന്ന യുധിഷ്ടിരൻ ഓരോരുത്തരെ പണയപ്പെടുത്തി
അവസാനം അഞ്ചുപേർക്കും അവകാശപ്പെട്ട കുല വധുവായ ഭാര്യ ദ്രൌപതിയേയും പണയപ്പെടുത്തി.
കുരുസഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതി (പാഞ്ചാലി )ധർമ്മം ചമച്ച ധർമ്മാത്മാക്കളോടായി ചോദിച്ചു,
അല്ലയോ ധർമ്മജ്ഞരേ എന്റെ ചോദ്യത്തിന് ഉത്തരം നല്കിയാലും.
സ്വന്തമായി പണയപ്പെട്ടവന് മറ്റൊരാളെ പണയപ്പെടുത്തുവാൻ അധികാരമുണ്ടോ?
കുല വധുവായ ഞാൻ പണയവസ്തുവാണോ?
കേരള ഗവർണ്ണറുടെ അന്ത്യശാസനവും തുടർന്ന് വിസിമാർ കോടതിയെ സമീപിച്ചപ്പോൾ കോടതി പറഞ്ഞെതെല്ലാം കേട്ടപ്പോൾ മഹാഭാരതത്തിലെ ഈ സന്ദർഭമാണ് ഓർമ്മ വന്നത്.
ഏറ്റവും വലിയ കോമഡി പോലീസ് കമ്മീഷണർക്ക് POLICE FORCE അയക്കാൻ കത്ത് നല്കിയതാണ്.
തനിക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വിശ്വസിക്കുന്നതും ഒരുതരത്തിൽ അന്ധവിശ്വാസം തന്നെ.
“എല്ലാ അന്ധവിശ്വസങ്ങളേയും നിർമാർജനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

അതേ സമയം സർക്കാരും ഗവർണറും തമ്മിലുള്ള പോര് അനുദിനം കടുക്കുകയാണ്. സർക്കാരിന് പിന്തുണയറിയിച്ച് ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സി.പി.എം. സംസ്ഥാനത്തുടനീളം ഇന്നും നാളെയുമായി പ്രതിഷേധപ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും.

നവംബർ 15 ന് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Post a Comment

0 Comments