banner

തമിഴ് നടൻ ഹരീഷ് കല്യാൺ വിവാഹിതനായി; ചടങ്ങിൽ മുഖ്യാതിഥിയായി ചിമ്പു

തമിഴ് യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി. സംരംഭകയായ നർമദ ഉദയകുമറാണ് താരത്തിന് വധുവായി എത്തിയത്. ചെന്നൈക്കടുത്ത് തിരുവേർക്കാട് ജി.പി.എൻ പാലസിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

തന്നെ പിന്തുണച്ച മാധ്യമങ്ങൾക്ക് ഹരീഷ് നന്ദിയും പറഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചുരുങ്ങിയ കാലങ്ങൾകൊണ്ട് തമിഴ് സിനിമാലോകത്ത് വ്യത്യസ്ത വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഹരീഷ് കല്യാൺ. പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് വാർത്തകൾ പരന്നിരുന്നുവെങ്കിലും ഹരീഷ് ഇത് നിഷേധിച്ചിരുന്നു.

ഇരുവരുടേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് താരം അറിയിച്ചത്. നടൻ ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. ദസറ നാളിൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാൺ നർമദയെ പരിചയപ്പെടുത്തിയത്. തന്റെ ഭാവി വധു എന്നായിരുന്നു നടൻ കുറിച്ചത്.

Post a Comment

0 Comments