banner

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് ആക്രമണം ഉണ്ടായത്. ഗ്രനേഡ് സ്‌ഫോടനത്തില്‍ പരുക്കേറ്റ കനൗജ് സ്വദേശികളായ മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലഷ്‌കര്‍ ഇ ത്വയ്ബേ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഹെര്‍മന്‍ നിവാസിയായ ലഷ്‌കര്‍ ഭീകരന്‍ ഇമ്രാന്‍ ബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.

إرسال تعليق

0 تعليقات