ആംബുലൻസിന്റെ പ്ലാറ്റ് ഫോമിലേക്ക് വിനീത മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് എം ആർ നാരായണന്റെ കാലിന് പരിക്കേറ്റു. ഡ്രൈവർ ശ്രീകേഷിന് പരിക്കില്ല. അപകടം കണ്ട് ഓടിക്കൂടിയവരാണ് മറിഞ്ഞ ആംബുലൻസ് ഉയർത്തിയത്. അതേ ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ച് വിനീതയുടെ മരണം സ്ഥിരീകരിച്ചു.
കലൂർ ജങ്ഷന് സമീപത്തെ യൂ ടേണിൽ ശനിയാഴ്‌ച പകൽ 3.20നാണ് അപകടം. പറവൂർ ഡോൺബോസ്‌കോ ആശുപത്രിയിൽ മൂത്രാശയ സംബന്ധമായ അസുഖത്തിന് പകൽ 11ന് ചികിത്സയ്ക്കെത്തിയ വിനീതയെ വിദഗ്ധ ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെത്തിക്കാൻ ഡോക്‌ടർമാർ നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് വിനീതയെ സ്വകാര്യ ആംബുലൻസിൽ കൊണ്ടുവന്നത്.
യൂടേണിന് സമീപം ബൈക്ക് യാത്രികൻ പെട്ടെന്ന് കടന്ന് വന്നതാണ് അപകടത്തിന് കാരണം. ഇയാളെ രക്ഷിക്കാൻ ഡ്രൈവർ ആംബുലൻസ് പെട്ടെന്ന് വെട്ടിക്കുകയും ബ്രേക്കിടുകയും ചെയ്‌തു. ഇതോടെ ആംബുലൻസ് മറിഞ്ഞു. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. മക്കൾ: വിജീഷ് (സിവിൽ സപ്ലൈസ്), സജീഷ് (ഗൾഫ് ). മരുമക്കൾ: വിദ്യ, ധന്യ. സംസ്‌കാരം പിന്നീട്.
0 Comments