banner

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം

പൂനൈ :  ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് മുന്‍ ചാമ്പ്യന്മാരായ മുബൈ സിറ്റി എതിരാളിയായി എത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം അവര്‍ത്തിക്കാന്‍ ഉറച്ചാണ് ഹൈദരാബാദ് എത്തുന്നത്. കിരീടം നേടിയ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ട്. വിജയത്തോടെ സീസണ്‍ ആരംഭിക്കുകയാണ് മുബൈ സിറ്റിയുടെ ലക്ഷ്യം. പുതിയ പരിശീലകനു കീഴില്‍ മികച്ച ഫോമിലാണ് മുബൈ. നായകന്‍ മുര്‍താധോഫാള്‍ അടക്കം എല്ലാ താരങ്ങളും ഫോമിലാണ്. രാത്രി 7.30ന് പൂനെയിലാണ് മത്സരം.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സി വിജയിച്ചു. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്.87 മിനിറ്റില്‍ അലന്‍ കോസ്റ്റയാണ് വിജയ ഗോള്‍ നേടിയത്.

إرسال تعليق

0 تعليقات