banner

വിദേശത്ത് പോയ മുഖ്യമന്ത്രി തിരികെയെത്തി; വാര്‍ത്താസമ്മേളനം?

പത്തുദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. നോര്‍വെ, ഇഗ്ലംണ്ട്. യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. യാത്രയുടെ ഉദ്ദേശം, യാത്രാസംഘത്തില്‍കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടത് എന്നിവ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അവക്ക് വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കുമെന്നാണ് കരുതുന്നത്.  

യൂറോപ്യന്‍രാജ്യങ്ങളിലെ സന്ദര്‍ശനം കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടായി? മന്ത്രിമാര്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുമ്പോള്‍ കുംടുംബാംഗങ്ങളെ ഒപ്പം കൂട്ടാമോ എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും യാത്രക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. മന്ത്രിമാര്‍ വിദേശത്തുപോകുന്നതില്‍തെറ്റൊന്നുമില്ലെന്നും അതിന്‍റെ പ്രയോജനം ജനങ്ങളോട് വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം 

ഇവക്ക് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ എണ്ണിയെണ്ണി മറുപടി നല്‍കുമെന്നാണ് കരുതുന്നത്. സംസാഥാനത്തിന് ഗുണകരമായ ചര്‍ച്ചകളുണ്ടായി, തുടര്‍ചര്‍ച്ചകളും നടപടികളും സ്വീകരിക്കും എന്നതിനൊപ്പം വിദേശ സര്‍വകലാശാലകളുമായി ഒപ്പിട്ട ധാരണാ പത്രങ്ങളും ഗിഫ്റ്റ് സിറ്റിയില്‍പ്രതീക്ഷിക്കുന്ന നിക്ഷേപം , ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇംഗ്്ളണ്ടില്‍ലഭ്യമാനിടയുള്ള തൊഴിലവസരങ്ങള്‍ എന്നിവയും ഊന്നിപറയും. നോര്‍വെയില്‍ നിന്ന് മാരിറ്റെം രംഗത്ത് സാധ്യതയുള്ള സഹകരണമാണ് യൂറോപ്യന്‍യാത്രയിലെ മറ്റൊരു നേട്ടമായി കാണുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന് വിദേശത്ത് കരാറുകള്‍ ഒപ്പിടാനാകുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനം അധികാര പരിധിയില്‍ നിന്ന് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നാവും ഉത്തരം നല്‍കുക. ലോകകേരള സഭയുടെ റീജണല്‍സമ്മേളനം ലണ്ടനില്‍ചേര്‍ന്നത് അവിടെയുള്ള മലയാളികള്‍ ചെലവുവഹിച്ചതുകൊണ്ടാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തുപോകുമ്പോള്‍ കുടുംബാംഗങ്ങള്‍ പോകുന്നതില്‍ തെറ്റൊന്നുമില്ലെന്നും അവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നില്ല എന്നും വ്യക്തമാക്കും. ഇത്തരം കാര്യങ്ങള്‍ വിവാദമാക്കുന്നത് യാത്രയുടെ നേട്ടങ്ങള്‍ കുറക്കാനാണെന്നാവും വിശദീകരണം. ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും സിപിഎമ്മോ മന്ത്രിമാരോ മറുപടി നല്‍കാതെ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയാല്‍ പ്രശ്നം അവിടെ അവസാനിക്കും എന്നാണ് കണക്കു കൂട്ടല്‍. 

إرسال تعليق

0 تعليقات