പാലക്കാട് വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ ഒറ്റയ്ക്ക് നോക്കാൻ കഴിയില്ലെന്ന് പിതാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു
ബാലകൃഷ്ണന്റെ ഭാര്യ ആറ് വർഷം മുമ്പാണ് മരിച്ചത്. മകന്റെ ഭാര്യയും മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . നെന്മാറ പൊലീസ് തുടരന്വേഷണം നടത്തും.
0 تعليقات