banner

ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. 

ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 

ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പൊലീസിന് മൊഴിനൽകി.

90 ശതമാനം പൊള്ളലേറ്റയുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات